രാജ്യത്തിന്റെ ഏറ്റവും ശക്തരായ ബ്രാൻഡ് അംബാസഡർമാരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കില്‍ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

രാജ്യത്തിന്റെ ഏറ്റവും ശക്തരായ ബ്രാൻഡ് അംബാസഡർമാരാണ് പ്രവാസികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള നാസാവു കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസികൾ  രാജ്യത്തിന്റെ ദൂതന്മാർ ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കിനെ പ്രധാനമന്ത്രി  പ്രശംസിച്ചു. ബോസ്റ്റണിലും ലോസ് ഏഞ്ചൽസിലും യുഎസിൽ രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി  പ്രഖ്യാപിച്ചു. 


Post a Comment

Previous Post Next Post