ലോക്സഭാ തിരഞ്ഞെടുപ്പ് : കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍.

രണ്ടാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനംഇന്ന് പുറപ്പെടുവിക്കും. കേരളമുൾപ്പെ‌ടെയുള്ള 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 89  സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ഇന്നുമുതല്‍  ഏപ്രിൽ 4 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.  

ജമ്മുകാശ്മീര്‍ ഒഴികെയുള്ള 11 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ 5 ന് ന‌ടക്കും. ജമ്മു കശ്മീരില്‍ ഏപ്രില്‍ ആറിനാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന. 

കേരളത്തിലെ  20 , കർണാടകയിലെ 14 , രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും   അസം, ബിഹാർ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലും രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

Post a Comment

Previous Post Next Post