മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യം.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്ക് നിലവിലുള്ള 333 രൂപയില്‍ നിന്ന് 346 രൂപയായി. 13 രൂപയാണ് വര്‍ദ്ധന.  ഹരിയാനയിൽ  374 രൂപയും ഗോവയിൽ 356 രൂപയും കർണാടകയിൽ 349 രൂപയും പഞ്ചാബിൽ 322 രൂപയും ആയിരിക്കും പുതുക്കിയ വേതനം.  ഏപ്രിൽ 1 മുതൽ ഈ വിജ്ഞാപനം പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. 


Post a Comment

Previous Post Next Post