കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രധാനമന്ത്രി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യും.
ബംഗളുരുവിൽ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി കേന്ദ്രത്തിന്റെയും, ബോയിംഗ് സുകന്യ പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.
ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് കൂടുതൽ വനിതകളുടെ പ്രവേശനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ബോയിംഗ് സുകന്യയിലൂടെ ലക്ഷ്യമിടുന്നത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ചൈന്നൈയില്‍ നിര്‍വഹിക്കും. ചെന്നൈ, കോയമ്പത്തൂർ, മധുര, ട്രിച്ചി എന്നീ നഗരങ്ങളിലായി ഈ മാസം 31 വരെയാണ് ഗെയിംസ് നടക്കുന്നത്. പ്രക്ഷേപണ മേഖലയിലെ 250 കോടി രൂപയുടെ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തമിഴ്നാട്ടില്‍ ഇന്ന് തുടക്കം കുറിക്കും.
Post a Comment