കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി ആണ് മരിച്ചത്. 25 വയസായിരുന്നു. പൂനയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്ന ദീപക് പഠനം പൂർത്തിയാക്കി വീട്ടിലേക്ക് വരികെയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment