ഗതാഗതം നിരോധിച്ചു
പുത്തഞ്ചേരി ഉള്ളൂർ റോഡിൽ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി അഞ്ച് മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്രസ്തുത റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഇല്ലത്ത് താഴെ ആനവാതിൽ - പാർട്ടി ഓഫീസ് വഴി പോകേണ്ടതാണ്.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (കാറ്റഗറി ന. 051/2022) തസ്തികയുടെ ചുരുക്കപ്പട്ടിക പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. keralapsc.gov.in
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിൽ കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ് സി/എസ് ടി ആൻഡ് എസ് ടി ഒൺലി )(കാറ്റഗറി ന. 409/2021) തസ്തികകൾക്കായി 2023 ഡിസംബർ 19ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in
ഇ ടെണ്ടർ ക്ഷണിച്ചു
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവ്വഹണം നടത്തുന്ന മരാമത്ത് പ്രവൃത്തികൾക്ക് ഇ ടെണ്ടർ ക്ഷണിച്ചു. ദർഘാസുകൾ ഓൺലൈനായി സമർപ്പിക്കാവുന്ന അവസാന തിയ്യതി : ജനുവരി 16 വൈകീട്ട് അഞ്ച് മണി. ദർഘാസ് ഓൺലൈനായി തുറക്കുന്ന തിയ്യതി : ജനുവരി 19 ഉച്ചക്ക് രണ്ട് മണി. 0496 2590232 http://tender.Isgd.gov.in/pages/displayTender.phb, www.etenders.kerala.gov.in
തെളിവെടുപ്പ് ജനുവരി 10ന്
സംസ്ഥാനത്തെ അഗ്രികൾച്ചറൽ ഓപ്പറേഷൻ ആന്റ് അലൈഡ് സെക്ടർ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 10ന് രാവിലെ 10 മണിക്ക് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസിലെ ഹാളിൽ നടക്കും. പ്രസ്തുത തെളിവെടുപ്പിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. ഫോൺ : 0495 2370538
Post a Comment