ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ വിവിധ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് വൈകുന്നരം കാസർഗോട് നിര്‍വ്വഹിക്കും.
കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് റോഡും, ചെറുതോണി പുതിയ പാലവും ചടങ്ങില്‍ കേന്ദ്രമന്ത്രി നാടിന് സമർപ്പിക്കും. 2017 സെപ്റ്റംബറിലാണ് ദേശീയപാതയുടെ പുനർനിർമാണം ആരംഭിച്ചത്. 381.76 കോടി രൂപ ചെലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ പണികൾ പൂർത്തിയാക്കിയത്.
കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി.മുരളീധരന്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Post a Comment