ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്പ് നടത്തി.


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെയും എം വി ആർ കാൻസർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ആലങ്കോട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ കെ പി സിന്ധു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റംല മാടംവള്ളികുന്ന്, പി കെ സുധീഷ് കുമാർ,പി  ബിനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post