കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു 

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി ന. 021/2021) തസ്തികയ്ക്കായി ജനുവരി 10നു  നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.  keralapsc.gov.in 

ഗതാഗതം നിരോധിച്ചു 

മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ   തെയ്യത്തുംകടവ്  പാലം മുതൽ കൊടിയത്തൂർ  വരെയുള്ള ഭാഗത്ത് ടാറിംഗ്   പ്രവൃത്തി നടക്കുന്നതിനാൽ  പ്രവൃത്തി അവസാനിക്കുന്നത് വരെ  ഗതാഗതം  പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ  എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടാതെ വലിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 30 വരെയും നിരോധിച്ചു. തെയ്യത്തുംകടവ്  ഭാഗത്ത് നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേന്ദമംഗല്ലൂർ   മുക്കം കാരശ്ശേരി വഴിയും കൊടിയത്തൂരിൽ നിന്നും തെയ്യത്തുംകടവ്  ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാരശ്ശേരി  മുക്കം ചേന്ദമംഗല്ലൂർ വഴിയും   പോകേണ്ടതാണ്.   

ഗതാഗതം നിരോധിച്ചു 

അമരാവതി - മേമുണ്ട - കീഴൻമുക്ക് - വായേരിമുക്ക് റോഡിൽ കൽവർട്ട്  പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്തുത റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മേമുണ്ടയിൽ നിന്നും കീഴൻമുക്ക് പോകേണ്ട വാഹനങ്ങൾ മീനാക്കണ്ടി വഴി പോകേണ്ടതാണ്. 

അപേക്ഷകൾ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ (അർബൻ എച്ച്‌.ഡബ്ല്യു.സി.കളിൽ) മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്,
ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാർ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.  യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 23നു വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.  ഫോൺ : 0495 2374990 

ഖാദി ബോർഡിൽ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ജനുവരി 31വരെ  

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും സി.ബി.സി./പാറ്റേൺ പദ്ധതി പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള അവസരം  ജനുവരി 31 വരെ ദീർഘിപ്പിച്ച് നൽകുന്നു. മേൽ പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവർക്കും പ്രസ്തുത തിയ്യതിക്കുള്ളിൽ ഒറ്റത്തവണ തീർപ്പാക്കൽ മുഖേന പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും പലിശയിൽ ഇളവ് ലഭിക്കുകയും ചെയ്യും. ഫോൺ: 0495 2366156, മൊബൈൽ നമ്പർ: 9188401612, ഇമെയിൽ : pokzd@kkvib.org. 

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട്  ഐ.സി.ഡി.എസ്  അർബൻ 2  സി.ഡി.പി.ഒയുടെ  കാര്യാലയത്തിനു കീഴിലെ 140  അങ്കണവാടികളിലേക്ക്,  2023-24 സാമ്പത്തിക വർഷത്തെ  അങ്കണവാടി പ്രീസ്കൂൾ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന്  വ്യക്തികൾ, സ്ഥാപനങ്ങൾ  എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സംബന്ധിക്കുന്ന  കൂടുതൽ  വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ  ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്. ഫോൺ: 0495-2373566.  

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) - (കാറ്റഗറി ന. 669/2022 to 671/2022), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി ന. 672/2022 &  673/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിൽ സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി, കോഴിക്കോട്, സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ, പൂവ്വാട്ടുപറമ്പ് , പെരുവയൽ, കോഴിക്കോട് എന്നീ രണ്ടു വേദികളിൽ രാവിലെ 5.30 മണി മുതൽ നടത്തും. ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിഷൻ ടിക്കറ്റ് പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും (പ്രൊഫൈലിൽ) ഡൗൺലോഡ് ചെയ്തെടുത്ത്, കമ്മീഷൻ അംഗീകരിച്ച് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ ഒന്നിന്റെ അസലുമായി രാവിലെ അഞ്ച്  മണിക്കു തന്നെ എത്തിച്ചേരേണ്ടതാണ്. 

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു 

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജനുവരി 31. ഫോൺ : 9846033001 

ടെണ്ടർ ക്ഷണിച്ചു

ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 110 അങ്കണവാടികളിലേക്കും, രണ്ട് മിനി അങ്കണവാടികളിലേക്കും  2023-24  സാമ്പത്തികവർഷം പ്രീസ്കൂൾ കിറ്റ് വാങ്ങി  വിതരണം ചെയ്യുന്നതിന് ജി എസ് ടിയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ തിയ്യതി :  ഫെബ്രുവരി ആറ്. വിശദവിവരങ്ങൾക്ക്  ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9188959864. 

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ അരിത്മെറ്റിക് കം ഡ്രോവിങ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ പട്ടികജാതി (എസ്. സി) വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത : മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷ തൊഴിൽ പരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷ തൊഴിൽ പരിചയവും. ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ജനുവരി  23നു  രാവിലെ 11 മണിയ്ക്ക് നടക്കും. താത്പര്യമുള്ളവർ യോഗ്യത, ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0495 237701

Post a Comment

Previous Post Next Post