ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമിഫൈനലിൽ.

ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് സെമിഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ തായ് വാന്‍ താരം വാങ് സുവിയെ തോല്‍പ്പിച്ചാണ് പ്രണോയ് സെമി ഉറപ്പിച്ചത്.  ഇന്ന് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരം ഷീ യുഖിയെ പ്രണോയ് നേരിടും.

ടൂർണമെന്റിന്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാഥ്വിക് സായ്‌രാജ് രെങ്കി റെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ കടന്നു. ഡെന്മാർക്ക് സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ താരങ്ങൾ മുന്നേറിയത്.

Post a Comment

Previous Post Next Post