വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ പഠിക്കാനുള്ള അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെ, ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ ഭാഷകളില്‍ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസത്തിന് കീഴിലുള്ള എല്ലാ കോഴ്സുകളുടെയും പഠനസാമഗ്രികള്‍ ഡിജിറ്റലായി ലഭ്യമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
UGC, AICTE, NCERT, IGNOU തുടങ്ങിയ എല്ലാ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍മാരോടും ഐഐടി, കേന്ദ്ര സര്‍വകലാശാല, എന്‍ഐടി തുടങ്ങിവയുടെ മേധാവികളോടും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ കോഴ്‌സുകളുടെയും പഠന സാമഗ്രികള്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
യുജിസി, എഐസിടിഇ, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയോടും സംസ്ഥാന സ്‌കൂളുകളുമായും സര്‍വകലാശാലകളുമായും ബന്ധപ്പെട്ട പ്രശ്‌നം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment