സാന്തോം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം.

 കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് മൈതാനത്ത് സാന്തോം  ഫുട്‌ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ റിയൽ എഫ്സി തെന്നലെയെ 3-2സ്കോറിന് പരാജയപ്പെടുത്തി സൂപ്പർ സ്റ്റുഡിയോ മലപ്പുറം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട്, യൂറോ സ്പോർട്സ് പടന്നയുമായി ഏറ്റുമുട്ടും.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡ്‌ മെമ്പർ വിത്സൻ പാത്തിച്ചാലിൽ, കൂരാച്ചുണ്ട് അർബൺ സൊസൈറ്റി പ്രസിഡന്റ് ജിതിൻ പതിയിൽ, സാന്തോം ഫുട്‌ബോൾ അക്കാദമി ട്രഷറർ ബെസ്‌ലിൻ മഠത്തിനാൽ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

മലപ്പുറത്തിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ബല്ലാക്ക് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്‌ 13-)o സണ്ണി പുതിയകുന്നേൽ MAN OF THE MATCH പുരസ്‌കാരം കൈമാറി.

നാളെ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട്, യൂറോ സ്പോർട്സ് പടന്നയുമായി ഏറ്റുമുട്ടും.

Post a Comment

Previous Post Next Post