ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ.

ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യൻ യുവനിര ലോകകപ്പിലേറ്റ ക്ഷീണം തീർത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ  നടന്ന മത്സരത്തിൽ ആറ് റൺസിനാണ് ആതിഥേയരുടെ ജയം.  ഇന്ത്യ മുന്നോട്ടു വെച്ച 161 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ആസ്ട്രേലിയൻ ഇന്നിങ്സ് ആറ് റൺസകലെ അവസാനിച്ചു.

അർധസെഞ്ച്വറി നേടിയ ബെൻ മക്‌ഡെർമോട്ട് (54) ആണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലും ജയിച്ച് ഇന്ത്യ ചാമ്പ്യന്മാരായി.   

Post a Comment

Previous Post Next Post