ഇന്ന് നാവിക സേനാ ദിനം ; മഹാരാഷട്രയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.


നാവിക സേനാ ദിനത്തോടനുബന്ധിച്ച് ഇന്ന് മഹാരാഷട്രയിലെ സിന്ധു ദുര്‍ഗില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. നാവികസേന കപ്പലുകള്‍ അന്തര്‍വാഹിനികള്‍,വിമാനങ്ങള്‍ എന്നിവയുടെ പ്രകടനവും പ്രധാനമന്ത്രി വീക്ഷിക്കും. ആദ്യമായാണ് നാവിക കേന്ദ്രത്തില്‍ അല്ലാത്തിടത്ത് ഇന്ത്യന്‍ നാവികസേന ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.

1971 ലെ യുദ്ധത്തില്‍ കറാച്ചി തുറമുഖം ആക്രമിച്ചതിന്‍റെ സ്മരണയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. സിന്ധു ദുര്‍ഗില്‍ നടക്കുന്ന ആഘോഷപരിപാടി ഛത്രപതി ശിവജി മഹാരാജിനോടുള്ള ആദരം കൂടിയായാണ് സംഘടിപ്പിക്കുന്നത്. നാവിക സോനാംഗങ്ങളുടെ ധൈര്യവും വീര്യവും എടുത്ത് കാട്ടുന്ന പ്രകടനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടും. 20 പടക്കപ്പലുകള്‍,40 വിമാനങ്ങള്‍ എന്നിവയുടെ പങ്കാളിത്തവും ഉണ്ടാകും. നാവികസേനാ ബാന്‍ഡും അവതരിപ്പിക്കും.

Post a Comment

Previous Post Next Post