ഇന്ന് വൈക്കത്തഷ്ടമി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമി ദർശനം പുലർച്ചെ നാലരയ്ക്ക് തുടങ്ങി. വൈകിട്ട് ഉദയനാപുരത്തപ്പന്റെ വരവും വൈക്കത്തപ്പനും ദേശ ദേവീ ദേവന്മാരും ചേർന്നുള്ള കൂടിയെഴുന്നള്ളത്തും നടക്കും. നാളെ പുലർച്ചെ അഷ്ടമി വിളക്കും വൈകിട്ട് ആറിന് ആറാട്ടും നടക്കും. വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് പോലീസ് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Post a Comment