കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ ഉന്തിലും തള്ളിലും പെട്ട് മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ മരിക്കാനിടയായ സംഭവത്തിൽ നിലവിൽ നടക്കുന്ന അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം.
സംഭവ സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ ആരെയും കുറ്റപ്പെടുത്താൻ താല്പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തെ കുറിച്ച്ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . ഹർജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Post a Comment