28-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റ് പാസിന്റെ വിതരണം നാളെ മുതല്‍ ആരംഭിക്കും. നാളെ വൈകുന്നേരം 3 മണിക്ക് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കും.
മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം.
Post a Comment