നവ കേരള സദസ്സിന് പഞ്ചായത്തുകൾ പണം അനുവദിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി.

സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവ കേരള സദസ്സിന് പഞ്ചായത്തുകൾ  പണം അനുവദിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ   ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.  ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട്,  മലപ്പുറം ജില്ലകളിലെ ഏതാനും പഞ്ചായത്ത് പ്രസിഡണ്ടുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

പഞ്ചായത്ത് ഭരണസമിതിയുടെ നിർദ്ദേശത്തിന് വിപരീതമായി നവ കേരള സദസ്സിന് പണം അനുവദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർജികൾ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post