ജില്ല നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ചർച്ചയുടെ ലോകം തുറന്ന് സ്റ്റുഡന്റ്‌സ് കോൺക്ലേവ്.

ജില്ല നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ചർച്ചയുടെ ലോകം തുറന്ന് സ്റ്റുഡന്റ്‌സ് കോൺക്ലേവ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ കോളേജ് കാമ്പസുകളുടെ പരിഛേദം തന്നെ സിവിൽ സ്റ്റേഷൻ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ഒത്തുകൂടിയത്.

ജില്ലയിലെ മുഴുവൻ കോളേജ് യൂണിറ്റുകളിലെയും വിദ്യാർത്ഥി കോർഡിനേറ്റർമാരുടെ ഏകദിന സംഗമമായ വാർഷിക ‘സ്റ്റുഡന്റ്‌സ് കോൺക്ലേവ്’ ജില്ലാ കലക്ടർ ഉദ്ഘാടനം  ചെയ്തു. 
സാമൂഹ്യ നീതി, നശാ മുക്ത് ഭാരത് അഭിയാൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്റ്റുഡന്റ്‌സ് കോൺക്ലേവ് സംഘടിപ്പിച്ചത്. നവകേരളമിഷൻ ജില്ലാ കോർഡിനേറ്റർ പി. ടി പ്രസാദ് ഗ്രീൻ അംബാസിഡർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിയാലി സി.ഇ. ഒ മണലിൽ മോഹനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post