ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും;തിരുവനന്തപുരത്ത് അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.35 ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി രണ്ട് മണിയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദിയിലെത്തും.

 ചടങ്ങിന്ശേഷം അദ്ദേഹം ന്യൂഡൽഹിയിലേയ്ക്ക് മടങ്ങും. ഈ മാസം അഞ്ച് വരെയാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പി ക്കുന്ന ദേശീയ ആരോഗ്യ മേള കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങിൽ പങ്കെടുക്കും.അഞ്ഞൂറിലധകം പ്രദർശന വിദ്യാഭ്യാസ സ്റ്റാളുകളുള്ള ഫെസ്റ്റിവല്ലിൽ സൗജന്യ ക്ലിനിക്കുകളും ഔഷധവും ലഭ്യമാണ്.7000-ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന മേളയിൽ ആയുർവേദ ഫുഡ് കോർട്ടും സജീകരിക്കും.


Post a Comment

Previous Post Next Post