ഇന്ന് ലോക എയ്ഡ്‌സ് ദിനം ; 'സമൂഹങ്ങൾ നയിക്കട്ടെ' എന്നത് ഈ വർഷത്തെ ദിനാചരണ പ്രമേയം.

ഇന്ന് ലോക എയ്ഡ്‌സ് ദിനം.'സമൂഹങ്ങൾ നയിക്കട്ടെ' എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന പ്രമേയം. എയ്ഡ്സിനെ നേരിടുന്നതിലും ആഗോള ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും സമൂഹങ്ങൾ വഹിച്ച സുപ്രധാന പങ്ക്  സൂചിപ്പിക്കുന്നതാണ് പ്രമേയം.

1988 മുതലാണ് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കാൻ ആരംഭിച്ചത്.എച്ച് ഐ വി ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച് ഐ വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post