ന​ടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു.

മലയാള സിനിമയിൽ ഊർജ്വസ്വലയായ മുത്തശ്ശി കഥാപാത്രമായി തിളങ്ങിയ ആ​ർ. ​സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. 87 വ​യ​സാ​യി​രു​ന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​ണ്.കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു.

1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post