കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫാസ്റ്റാഗ് പ്രവേശനം,ഡിജിറ്റൽ പാർക്കിംഗ് സംവിധാനങ്ങൾ ഇന്നു മുതൽ നിലവിൽ വരും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  ഫാസ്റ്റാഗ് പ്രവേശനം, ഡിജിറ്റൽ പാർക്കിംഗ്  സംവിധാനങ്ങൾ ഇന്നു മുതൽ നിലവിൽ വരും. എൻട്രി - എക്സിറ്റ് കവാടങ്ങളിൽ  നിലവിൽ ഒരു വാഹനത്തിന് എടുക്കുന്ന   ശരാശരി രണ്ട് മിനിറ്റ് സമയം എട്ട് സെക്കൻഡായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സിയാൽ അറിയിച്ചു.

 കൂടാതെ നാവിഗേഷൻ സംവിധാനം, പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇന്നുമുതൽ ടാക്സികൾക്ക് ചെറിയ ഫീസ് നൽകി വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാവും. വിമാനത്താവളത്തിൽ പ്രവേശിക്കുന്ന എല്ലാ ടാക്സികൾക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനിച്ചതായി സിയാൽ അറിയിച്ചു.

Post a Comment

Previous Post Next Post