ഭാരതരത്‌ന ഡോ.ബി.ആർ.അംബേദ്കറുടെ 68-ാമത് ചരമ വാർഷികദിനമായ ഇന്ന് രാജ്യം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കും. പാർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, പാർലമെന്റംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ഡോ. അംബേദ്കറിന് പുഷ്പാർച്ചന അർപ്പിക്കും.
ഡോ.അംബേദ്കർക്ക് പ്രണാമം അർപ്പിക്കാൻ പൊതു ജനങ്ങൾക്കും അവസരം ഒരുക്കും. ഡോ.ബി.ആർ. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 മഹാപരിനിർവാണ് ദിവസമായാണ് രാജ്യം ആചരിക്കുന്നത്.
Post a Comment