ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ട്വന്റി-20യിലെ ആദ്യ മത്സരം ഇന്ന് മുംബൈയിൽ ; വോളിബോൾ ക്ലബ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ന് ബംഗ്ലൂരുവിൽ തുടക്കമാകും.

ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും.  മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം.  ഹർമൻപ്രീത് കൌറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നിരയിൽ മലയാളി താരം മിന്നുമണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന വോളിബോൾ ക്ലബ് ലോക ചാമ്പ്യൻഷിപ്പിന്  ഇന്ന്  ബെംഗളൂരുൽ തുടക്കം.  ആറ് ടീമുകളാണ് അഞ്ച് ദിവസത്തെ എലീറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.  പ്രൈം വോളിബോൾ ലീഗ് ജേതാക്കളായ അഹമ്മദാബാദ് ഡിഫെന്റേഴ്സാണ് ഇന്ത്യയിൽ നിന്നുള്ള ഏക ടീം.  

Post a Comment

Previous Post Next Post