തിരുവനന്തപുരം മാറനല്ലൂരിലെ കണ്ടല സർവീസ് സഹകരണ ബാങ്കിലെ വിഷയം സഹകരണ വകുപ്പ് നേരത്തെ കണ്ടെത്തിയതാണെന്നും ഇതിന്റെ തുടർച്ചയാണ് ഇ ഡി നടപടിയെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പുതിയതായി ഒന്നും ഇ ഡി കണ്ടെത്തിയിട്ടില്ല. സഹകരണ മേഖലയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന വിജ്ഞാപനം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണ്. അതിന് സ്റ്റേ വാങ്ങിയിരുന്നു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Post a Comment