കൊച്ചിയിൽ 64 കോടി രൂപ ചെലവിൽ നിർമ്മിച്ച ആദായ നികുതി വകുപ്പിന്റെ ആയ്കർ ഭവൻ ഇന്ന് വൈകിട്ട് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. നികുതി കിഴിവ് സംബന്ധിച്ച് മലയാളത്തിൽ തയ്യാറാക്കിയ പുസ്തകവും കേന്ദ്രമന്ത്രി പുറത്തിറക്കും.
ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ചന്ദ്രയാന്റെ മോഡലും അവർ വിതരണം ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയർമാൻ നിതിൻ ഗുപ്ത,ബോർഡ് അംഗം സഞ്ജയ് കുമാർ വർമ്മ, പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ സുനിൽ മാഥുർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
Post a Comment