ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടത്തിൽ. തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ തൊഴിലാളികളെ റിഷികേശ് എയിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനും സംവിധാന മൊരുക്കിയിട്ടുണ്ട്.
പുറത്തെത്തിക്കുന്നവര്‍ക്ക് അടിയന്തര വൈദ്യ സഹായം ഉറപ്പുവരുത്തുന്നതിനായി മെഡിക്കല്‍ സംഘത്തെ സ്ഥലത്ത് വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പുഷ്കര്‍സിംഗ് ധാമിയുമായി ഫോണില്‍ സംസാരിച്ച് രക്ഷാ പ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി.
Post a Comment