കോഴിക്കോട് : സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും , ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും, ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന ബീച്ച് ഹോസ്പിറ്റൽ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ ടോക്കൺ സംവിധാനങ്ങൾ നൽകുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ രോഗികളെയും കൊണ്ടെത്തുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ഈടാക്കുകയും. രണ്ടു രൂപ ഉണ്ടായിരുന്ന ഒ പി ടിക്കറ്റ് 5 രൂപയാക്കി മാറ്റുകയുമാണ് ചെയ്തത്. ആവശ്യ മരുന്നുകൾക്കും എക്സ്-റേ സ്കാനിങ് സംവിധാനങ്ങൾക്കും പുറത്തേക്ക് എഴുതുന്ന സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ കണ്ടുകൊണ്ടിരിക്കുന്നത്, ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാഷണൽ ജനതാ ദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ അനാസ്ഥയ്ക്കെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ നാഷനൽ ജനതാ ദൾ സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് പി പി അഷ്റഫ് അധ്യക്ഷ്യം വഹിച്ചു , ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ്കുമാർ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസഫ് അലി മടവൂർ ,
വി രമേശ് ബാബു, ഇല്യാസ് ബേപ്പൂര് ,ടി കെ കുഞ്ഞിക്കണാരൻ , രാജേഷ് കുണ്ടായിത്തോട്, ടി എ സലാം,
വി കെ ഉമ്മർ ,ഗണേഷൻ ബാലുശേരി . തുടങ്ങിയവർ സംസാരിച്ചു .
Post a Comment