ബസിനു മുന്നിൽ സ്കൂട്ടർ യാത്രികന്‍റെ അഭ്യാസപ്രകടനം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മീഞ്ചന്തയിൽ ബസ്സിനു മുൻപിൽ സ്കൂട്ടർ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. കല്ലായി സ്വദേശി ഫർഹാനെതിരേ പന്നിയങ്കര പോലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചത്.

അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഫർഹാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post