ഭക്ഷ്യകമ്മീഷൻ അവലോകനയോഗം നാളെ
...........
ഭക്ഷ്യ കമ്മീഷൻറെ ജില്ലാതല അവലോകന യോഗം ഒക്ടോബർ 28 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ. വി മോഹൻകുമാർ, ജില്ലാ പരാതി പരിഹാര ഓഫീസറായ എഡിഎം സി മുഹമ്മദ് റഫീഖ്, ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം എന്നിവർ നേതൃത്വത്തിലാണ് യോഗം ചേരുക .ഭക്ഷ്യ- പൊതുവിതരണം,പൊതുവിദ്യാഭ്യാസം, വനിതാ ശിശുവികസനം എന്നീ വകുപ്പുകളിൽ നിന്നുള്ള ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നു
.........
2022-23 അധ്യയന വർഷം ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നൽകുന്ന പ്രത്യേക പ്രോത്സാഹന ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷയോടൊപ്പം, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ നവംബർ 25 ന് മുമ്പ് കോഴിക്കോട് ഓഫീസിലോ, കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. ഫോൺ : 0495 2376364
തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
.................
സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് കോഴിക്കോട് യു എൽ സി സി എസ് സൈബർ പാർക്കിൽ ഗ്രാഫിക് ഡിസൈനിംങ്ങിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു. മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള താത്പര്യമുള്ള വിമുക്തഭടൻമാരും ആശ്രിതരും അവരുടെ ബയോഡാറ്റ ഒക്ടോബർ 31 ന് വൈകിട്ട് അഞ്ച് മണിക്കകം kkdzswo@gmail.com ൽ അയക്കണം. ഫോൺ: 0495- 2771881
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
.........
ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് II (കാറ്റഗറി. ന.261/2021) തസ്തികയ്ക്കായി ഒക്ടോബർ 17ന് നിലവിൽ വന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. www .keralapsc.gov.in
നിയമനം നടത്തുന്നു
...............
ഗവ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്‌പിന് കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്കു നിയമനം നടത്തുന്നു. യോഗ്യത : എം ഡി/ഡി എൻ ബി/ഡി എം ആർ ഡി. പ്രായപരിധി 45 വയസ്സ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഒന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് നേരിട്ട് ഹാജരാക്കേണ്ടതാണ്.
അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് ടാലി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളേജ് സെന്ററിൽ ഹാജരാകണം. ഫോൺ : 9072592412, 9072592416
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ ജില്ലാ സഹകരണ ബാങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ പാർട്ട് II (സൊസൈറ്റി ക്വോട്ട ) തസ്തികയുടെ (കാറ്റഗറി നമ്പർ 053/16) 19/02/2019 തീയതിയിൽ നിലവിൽ വന്ന 123/2019/ഡി ഒ ഡി നമ്പർ റാങ്ക്പട്ടികയുടെ മൂന്നു വർഷ കാലാവധിയിൽ ആരെയും നിയമന ശിപാർശ ചെയ്യാത്തതിനെ തുടർന്ന് ദീർഘിപ്പിച്ച ഒരു വർഷത്തെ കാലാവധി 20/02/2023 നു അർദ്ധരാത്രി പൂർത്തിയായതിനാൽ പ്രസ്തുത റാങ്ക് പട്ടിക
21/02/2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു.
ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയർ, പ്രൊജക്ട് -1, വെസ്റ്റ് ഹിൽ, കാവേരിസെൽ കാര്യാലയത്തിലേക്ക് കുടിവെളളം ശുദ്ധീകരിക്കുന്നതിനായി വാട്ടർ ഫിൽറ്റർ യൂണിറ്റ് (ആർഓ + യു വി + എം ടി ഡി എസ് + എസ് എസ്) സ്ഥാപിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതും അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകൾ തുറക്കുന്നതുമാണ്.
യുജിസി നെറ്റ് പരിശീലനം
ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന അയലൂർ അപ്ലൈഡ് സയൻസ് കോളേജിൽ ഹ്യൂമാനിറ്റീസ് പേപ്പർ ഒന്ന്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ രണ്ട്, ഇംഗ്ലീഷ് പേപ്പർ രണ്ട്, കോമേഴ്‌സ് പേപ്പർ രണ്ട് എന്നീ വിഷയങ്ങളിൽ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു. പ്രസ്തുത വിഷയങ്ങളിൽ പിജി കഴിഞ്ഞവർക്കും പി ജി ചെയ്യുന്നവർക്കും അപേക്ഷിയ്ക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകൾ നടത്തുക. ഫോൺ : 9495069307, 8547005029
Post a Comment