കണ്ണൂർ ജില്ലയിലെ വനാതിര്‍ത്തികളില്‍ ആനവേലി സ്ഥാപിക്കാന്‍ 20 ദിവസത്തിനകം മാപ്പിങ്ങ് നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

കണ്ണൂർ ജില്ലയിലെ വനാതിര്‍ത്തികളില്‍ ആനവേലി സ്ഥാപിക്കാന്‍ 20 ദിവസത്തിനകം മാപ്പിങ്ങ് നടത്തുമെന്ന്  മന്ത്രി എ കെ ശശീന്ദ്രന്‍. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറളത്ത് നിലവില്‍ ആനമതില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

മലയോര പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതിയായി സോളാര്‍ ഫെന്‍സിങ്ങ് ചെയ്യുന്നുണ്ട്. പയ്യാവൂര്‍ പഞ്ചായത്ത് മേഖലയില്‍ ഇത് പൂര്‍ത്തിയായി. അവശേഷിക്കുന്ന പയ്യാവൂരിനും ആറളത്തിനും ഇടയില്‍ ഫെന്‍സിങ്ങ് സ്ഥാപിച്ച് ആനശല്യം പൂര്‍ണ്ണമായി തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post