2024-25 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ തീയതികൾ യുജിസി പ്രഖ്യാപിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) മാർച്ച് 11 മുതൽ 28 വരെയും ബിരുദ പ്രവേശന പരീക്ഷ മെയ് 15 മുതൽ
31 വരെയും നടത്തുമെന്ന് യുജിസി അധ്യക്ഷൻ എം ജഗദേഷ് കുമാർ അറിയിച്ചു.
മൂന്നാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിക്കും. ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ ഘട്ടം ജനുവരി 24നും ഫെബ്രുവരി ഒന്നിനും ഇടയിലും, രണ്ടാം ഘട്ടം ഏപ്രിൽ 1 മുതൽ 15 വരെയും നടക്കും.
Post a Comment