നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല : മുഖ്യമന്ത്രി.

കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.    

Post a Comment

Previous Post Next Post