മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സിനിമ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്ത്രീകളെ അവഹേളിക്കുന്ന വിധത്തില്‍ അലന്‍സിയര്‍ പരാമര്‍ശം നടത്തിയിരുന്നു. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കരുതായിരുന്നു എന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
Post a Comment