പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫലവൃക്ഷ തൈകൾ നട്ടു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി. ബാബു നിർവ്വഹിച്ചു. വിവിധയിടങ്ങളിലായി നൂറിലധികം വൃക്ഷതൈകളാണ് നട്ടത്. 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി അധ്യക്ഷത വഹിച്ചു.  സ്ഥിരംസമിതി ചെയർമാന്മാരായ കെ. സജീവൻ, ശശികുമാർ പേരാമ്പ്ര, പി.കെ.രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വഹീദ പാറേമൽ, പി.ടി. അഷറഫ്, സനാതനൻ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കെ.എൻ ശാരദ, സി. ഡി.പി.ഒ. കെ.ദീപ, പൊതുപ്രവർത്തകർ എന്നിവർ സംസാരിച്ചു. തച്ചറോത്ത് കണ്ടി ക്ഷേത്രപരിസരത്തു നടന്ന ചടങ്ങിൽ പ്രകാശൻ കിഴക്കയിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് അഹൽജിത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post