മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ചരമവാർഷികദിനമായ ഇന്ന് രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തി.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ചരമവാർഷികദിനമായ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ സദൈവ് അടലിൽ പുഷ്പാർച്ചന നടത്തി.

ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, മന്ത്രിമാരായ നിതിൻ ഗഡ്കരി, അനുരാഗ് സിംഗ് താക്കൂർ, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവരും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യയുടെ പുരോഗതിയിലും, വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളിലും വാജ്പേയുടെ നേതൃത്വം പ്രധാന പങ്കുവഹിച്ചതായി പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

സദ്ഭരണത്തിന് അടിത്തറ പാകിയതിനൊപ്പം, അദ്ദേഹം പൊഖ്‌റാൻ ആണവ പരീക്ഷണത്തിലൂടെ ഇന്ത്യയുടെ ശക്തിയെ ലോകത്തിന് വെളിപ്പെടുത്തിയതായി ശ്രീ. അമിത്ഷാ പറഞ്ഞു. 

Post a Comment

Previous Post Next Post