മേരി മാട്ടി മേരാ ദേശ്: ചേങ്ങോട്ടുകാവിൽ വിപുലമായ പരിപാടികളോടെ സമാപിച്ചു.

ചേങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ വിപുലമായ പരിപാടികളോടെ സമാപിച്ചു.  സ്വാതന്ത്ര്യദിനത്തിൽ പൊയിൽകാവ് അമൃത സരോവറിനടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പതാക ഉയർത്തി മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന് സമാപനം കുറിച്ചു.

ഒരാഴ്ച നീണ്ടു നിന്ന ക്യാമ്പയിന്റെ ഭാഗമായി കച്ചേരി പാറയിൽ ഫലവൃക്ഷ തൈകൾ നട്ട് അമൃതവാടിക തീർത്തു. ധീര രക്തസാക്ഷി ജവാൻ ബൈജുവിൻ്റെ  സ്മരണയ്ക്ക് മുൻപിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ ജവാൻമാരും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പകൽ വീട് കോമ്പൗണ്ടിൽ സജ്ജമാക്കിയ ശിലാഫലകത്തിൻ്റെ അനാഛാദനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ നിർവ്വഹിച്ചു. 19 ജവാന്മാരെ ചടങ്ങിൽ ആദരിച്ചു.

വൈസ് പ്രസിഡന്റ് പി.വേണു, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ ഗീത കരോൽ, ബേബി സുന്ദർരാജ്, ബിന്ദു മുതിരകണ്ടെത്തിൽ, മുൻ എം.എൽ.എ പി.വിശ്വൻമാസ്റ്റർ, മുൻ പ്രസിഡന്റ് കൂമുള്ളി കരുണാകരൻ, പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ നെഹ്റു യുവകേന്ദ്ര വളണ്ടിയർ അജയ് ദാസ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾ, എൻ എസ് എസ്  വളണ്ടിയർമാർ, കുടുബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു.

Post a Comment

Previous Post Next Post