പനങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പൂവമ്പായ് അങ്കണവാടിയുടെ നവീകരിച്ച കെട്ടിടവും സ്വാതന്ത്ര്യ ദിനാഘോഷവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ കെ.കെ.പ്രകാശിനി അധ്യക്ഷത വഹിച്ചു. ശിശുസൗഹൃദ ശൗചാലയം, മുറ്റത്തിനു മുകളിൽ ഷീറ്റ് വിരിക്കൽ എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്.
പഞ്ചായത്ത് അംഗം റംല വെട്ടത്ത്, വാർഡ് കൺവീനർ കെ ദേവേശൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അജിത ടി.തെറ്റത്ത്, അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ രാധ പൊയിലിൽ, കെ.കെ.ശിവരാമൻ നായർ, കെ.പി. അനിൽകുമാർ, പി.പി.രോഹിണി, അങ്കണവാടി വർക്കർ കാർത്ത്യായനി, ഹെൽപ്പർ ഗീത, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment