സ്വാതന്ത്ര്യ ദിനത്തിൽ ഒരു വേദിയിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ ഏഴ് ഗാനമവതരിപ്പിച്ച് ചരിത്ര നിമിഷമാക്കാനുള്ള ഒരുക്കത്തിലാണ് ചാലപ്പുറത്തെ ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.
15 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിൽ കന്നട, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്നതും മറ്റൊരു വലിയ സവിശേഷതയാണ്. 'ഇന്ത്യ രാഗ് 2023' എന്ന് പേരിട്ടിരിക്കുന്ന മെഗാ ദേശഭക്തി ഗാനം 14 ന് രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ 1800ലേറെ വിദ്യാർഥികൾ ചേർന്നാണ് ആലപിക്കുന്നത്.
Post a Comment