ഭാഷാശ്രീ പുരസ്കാരം അശോകൻ ചേമഞ്ചേരിയ്ക്ക്.

ഭാഷാശ്രീ പുരസ്കാരം അശോകൻ ചേമഞ്ചേരിയ്ക്ക്. ഭാഷാ ശ്രീ മുൻ മുഖ്യ പത്രാധിപർ ആർ, കെ.രവി വർമ്മ സംസ്ഥാന സാഹിത്യ പുരസ്കാരത്തിന്ന് അശോകൻ ചേമഞ്ചേരി എഴുതിയ പ്രമേഹത്തെ നേരിടാം ഭക്ഷണത്തിലൂടെ എന്ന ലേഖനത്തിന്ന് അർഹനായി.

ആഗസ്റ്റ് 19 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പേരാമ്പ്ര റീജിനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറേറാറിയത്തിൽ ശ്രീ. കല്പറ്റ നാരായണൻ (പ്രശസ്ത സാഹിത്യകാരൻ ) ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തും. ബഹു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. ബാബു അദ്ധ്യക്ഷത വഹിക്കും ശ്രീ മുഹമ്മദ് എരവട്ടൂർ (സിനിമാ നടൻ) മുഖ്യ പ്രഭാഷണം നടത്തും.

അഞ്ചോളം കൃതികളുടെ കർത്താവാണ് അശോകൻ ചേമഞ്ചേരി . ചേരമാൻ പെരുമാൾ , പോർളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് എന്നിവ ഇതിൽപ്പെടും അമേരിക്കൻ ഓൺലൈൻ മലയാള പത്രമായ - മലയാളി മനസ്സ് - ൽ സ്ഥിരം ലേഖകനാണ്.. പല ഗവേഷണ വിദ്യാർത്ഥികളും അശോകൻ ചേമഞ്ചേരിയുമായി ബന്ധപ്പെട്ടുവരുന്നു . ആറാമത്തെ പുസ്തകമായ കുറുമ്പ്രനാട് രാജവംശത്തിന്റെ രചനയിലാണ്.
ഭാര്യ ലതിക ടീച്ചർ ( ചേമഞ്ചേരി പഞ്ചായത്ത് മെമ്പർ ) രണ്ട് മക്കൾ. അഭിലാഷ്, അഖിലേഷ് .

Post a Comment

Previous Post Next Post