സ്‌കൂള്‍ വിട്ടുവരുമ്പോള്‍ മരം വീണ് ആറാം ക്ലാസുകാരി മരിച്ചു.

സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അംഗഡിമൊഗര്‍ ജിഎച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത് മിന്‍ഹ (11) യാണ് മരിച്ചത്. അംഗഡിമൊഗറിലെ ബി എം യൂസഫിന്റെയും ഫാത്തിമത്ത് സൈനബയുടെയും മകളാണ്.തിങ്കള്‍ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മരം മുറിച്ചുനീക്കി വിദ്യാര്‍ഥിനിയെ ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post