പോലീസ് സ്റ്റേഷനുകളില്‍ ജനങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുമെന്ന് ഡിജിപി.

പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങൾക്കുള്ള സേവനം മെച്ചപ്പെടുത്തുമെന്ന് ഡിജിപി ഷെയഖ് ദർവേഷ് സാഹിബ്. അച്ചടക്ക ലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. പൊലീസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ ഊർജ്ജിതമാക്കുമെന്നും സൈബർ ആക്രമണം തടയാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭ്യമാക്കുമെന്നും ഡിജിപി വ്യക്തമാക്കി. ലഹരി കേസുകൾ അന്വേഷിക്കാൻ റെയ്ഞ്ച് അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിക്കും. സ്കൂൾ കുട്ടികളുടെ ലഹരി ഉപയോഗം തടയാൻ നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.

Post a Comment

Previous Post Next Post