സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ നാളെ ആരംഭിക്കും. പ്രവേശനത്തിന്റെ മുഖ്യ മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി.

പ്ലസ് വൺ ക്‌ളാസുകൾ നാളെ ആരംഭിക്കും; ഇക്കൊല്ലം നേരത്തെ ക്‌ളാസ്സുകൾ ആരംഭിക്കാനാകുന്നത് നേട്ടമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ ആരംഭിച്ചത്.

ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ  മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.  ക്ലാസ് മുറികൾ ശുചീകരിച്ച് ബഞ്ച്, ഡസ്ക് തുടങ്ങിയവ ക്രമീകരിക്കുന്നതിനുള്ള നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കും. പ്ലസ് വൺ അഡ്മിഷന്റെ മൂന്ന് 
മുഖ്യ അലോട്മെന്റുകളും പൂർത്തിയായിട്ടുണ്ട്. 

താലൂക്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. താമസിച്ച് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസ്  നഷ്ടം പരിഹരിക്കുന്നതിന് എക്സ്ട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. ഓരോ സ്കൂളിലും പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പൊതുയോഗം  നടത്താൻ നിർദേശിച്ചിട്ടുണ്ട്. 
സ്കൂളിന്റെ പ്രവർത്തനസമയം, അച്ചടക്ക സംബന്ധിയായ കാര്യങ്ങൾ, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മയക്കുമരുന്നിനെതിരായ പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കും.

Post a Comment

Previous Post Next Post