മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍.

തിരുവനന്തപുരം അഴിമുഖത്തെ തുടർച്ചയായ അപകടങ്ങളുടെ സാഹചര്യത്തിൽ മുതലപ്പൊഴിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുതലപ്പൊഴി വഴിയുള്ള മത്സ്യ ബന്ധനം നിർത്തിവെയ്ക്കുന്നതിനെ കുറിച്ച് മത്സ്യതൊഴിലാളി ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

അഴിമുഖത്തെ മണൽ മാറ്റുന്നത്തിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കാലവർഷം കഴിയാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് ഈ മാസം 10 ന് നാല് പേർ മരിച്ചിരുന്നു. 

Post a Comment

Previous Post Next Post