സംസ്ഥാനത്ത് അടുത്ത നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ ഇന്നും നാളെയും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
മധ്യപ്രദേശിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി 2 ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ 2 ഇടങ്ങളിലായി ഇന്നു മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച വരെ ഉയർന്ന തിരമാലയ്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട് ജില്ലയിൽ മിക്കയിടത്തും മഴ നാശംവിതച്ചു. പുഴകളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment