സംസ്ഥാനതലയോഗദിനാചരണത്തിന്‍റെയും 1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.

അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് കേരളത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍. സംസ്ഥാനതലയോഗദിനാചരണത്തിന്‍റെയും  1000 ആയുഷ് യോഗ ക്ലബ്ബുകളുടേയും ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

 രാവിലെ 7.15ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. യോഗയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. സംസ്ഥാന ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും ചേര്‍ന്നാണ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഇതിലൂടെ ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യോഗ ദിനാചരണത്തിന്റെ ഭാഗമായി സമൂഹ യോഗ പരിശീലനപരിപാടിയും ഒരുക്കിയിട്ടുണ്ട്.

 എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള യോഗ പരിശീലനവും കൗണ്‍സിലിംഗും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായും നടത്തുന്നുണ്ട്. 


Post a Comment

Previous Post Next Post