ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേതൃത്വം നല്‍കും. 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ജബൽപൂരിൽ നടക്കുന്ന ദേശീയതല യോഗ ദിനാചരണം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യോഗ ദിന പരിപാടികൾ വിപുലമായ രീതിയിൽ നടക്കും.
Post a Comment