സംസ്ഥാനത്ത് ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോഴിക്കോട് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പെട്ടന്ന് നടപ്പാക്കാന്‍ കഴിയുന്ന ചെറുതും വലുതുമായ പദ്ധതികള്‍ വിഭാവനം ചെയ്യും.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ 44 നദികളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി ഡാം പരിസരത്ത് മെയ് ഏഴ് വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
Post a Comment