64,000-ത്തിലധികം കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയുടെ അന്തിമ പട്ടികയില്‍. സംസ്ഥാനതല പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ 64,006 കുടുംബങ്ങൾ  ഉൾപ്പെടുന്ന അതിദാരിദ്ര്യമുക്ത കേരളം പദ്ധതി അന്തിമ പട്ടിക തയ്യാറായി.  പട്ടികയുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്നു വൈകിട്ട് 3.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.  മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനാകും. 
പട്ടികയിൽ ഉൾപ്പെടുന്ന കുടുംബങ്ങൾ ഇനി സർക്കാരിന്റെ സംരക്ഷണയിൽ കഴിയും. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർഗോഡ് ജില്ലയിലെ കള്ളാർ എന്നീ പഞ്ചായത്തുകളിൽ അതിദരിദ്രരായി ആരെയും കണ്ടെത്തിയിട്ടില്ല. 

Post a Comment

Previous Post Next Post